കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ പ്രോ പ്രോട്ടോ സിഞ്ചല്ലൂസായി റവ. ഡോ. വർഗീസ് പൊട്ടയ്ക്കലിനെ നിയമിച്ചു. കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയാണ് ഇദ്ദേഹം. നേരത്തെ അതിരൂപത ചാൻസലറായി സേവനം ചെയ്തിട്ടുണ്ട്.
പ്രോ ഫിനാൻസ് ഓഫീസറായി ഫാ. സെബാസ്റ്റ്യൻ മാണിക്കത്താനെയും പ്രോ ചാൻസലറായി റവ.ഡോ. ജോസ് പൊള്ളയിലിനെയും പ്രോ വൈസ് ചാൻസലറായി റവ. ഡോ. ബിജു പെരുമായനെയും നിയമിച്ചതായി അതിരൂപത പിആർഒ റവ. ഡോ. പോൾ കരേടൻ അറിയിച്ചു.
റവ. ഡോ. വർഗീസ് പൊട്ടയ്ക്കൽ പ്രോ പ്രോട്ടോ സിഞ്ചല്ലൂസ്
02:32 AM Jun 23, 2018 | Deepika.com