മാ​ക്കൂ​ട്ടം-​പെ​രു​ന്പാ​ടി റോ​ഡ് അറ്റകുറ്റപ്പണി ഉടൻ പൂ​ർ​ത്തി​യാ​ക്കു​ം

02:28 AM Jun 23, 2018 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം:​​കേ​​ര​​ള​​ത്തെ ക​​ർ​​ണാ​​ട​​ക​​യു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന ക​​ണ്ണൂ​​ർ-​​മാ​​ക്കൂ​​ട്ടം- പെ​​രു​​ന്പാ​​ടി - മൈ​​സൂ​​ർ പാ​​ത യു​​ദ്ധ​​കാ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ചെ​​യ്യു​​ന്ന​​തി​​നും വാ​​ഹ​​ന​​ഗ​​താ​​ഗ​​തം പു​​നഃ​​സ്ഥാ​​പി​​ക്കു​​ന്ന​​തി​​നും ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ടെ ന്ന് ​​ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി എ​​ച്ച്.​​ഡി. കു​​മാ​​ര​​സ്വാ​​മി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ അ​​റി​​യി​​ച്ചു. ക​​ന​​ത്ത മ​​ഴ​​യി​​ൽ റോ​​ഡ് പ​​ല​​ഭാ​​ഗ​​ത്തും ത​​ക​​രാ​​റി​​ലാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് പെ​​രു​​ന്പാ​​ടി-​​മാ​​ക്കൂ​​ട്ടം റോ​​ഡി​​ൽ ഗ​​താ​​ഗ​​തം പൂ​​ർ​​ണ​​മാ​​യി നി​​രോ​​ധി​​ച്ച് ക​​ർ​​ണാ​​ട​​ക സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു. ഇ​​തേ​​ത്തുട​​ർ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി​​ക്ക് ക​​ത്തെ​​ഴു​​തിയി രുന്നു.