ആലപ്പുഴയിൽ എട്ടര കിലോ കഞ്ചാവ് പിടികൂടി
02:28 AM Jun 23, 2018 | Deepika.com
ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിനിൽ വൻ കഞ്ചാവ് വേട്ട. എട്ടര കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘവും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്നു പിടികൂടി. ഇന്നലെ വൈകുന്നേരം ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണു കഞ്ചാവ് കണ്ടെത്തിയത്.