തിരുവനന്തപുരം: കെഎസ്ആർടിസി മാനേജ്മെന്റിനെ നിലയ്ക്കു നിർത്താൻ സർക്കാർ തയാറാകണമെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് ട്രാൻസ്പോർട്ട് ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളം ഭരിക്കുമ്പോൾ നടക്കാൻ പാടില്ലാത്തത് കെഎസ്ആർടിസിയിൽ നടക്കുന്നു. ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുന്ന കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ നിലയ്ക്കു നിർത്താൻ സർക്കാർ തയാറാകണം.
ജനകീയ സമരങ്ങളുടെ ഉത്പന്നമാണ് ഇടത് മുന്നണി സർക്കാർ. ആ സർക്കാരിന്റെ കാലത്ത് കഐസ്ആർടിസിയിലെ ഒരു സിഎംഡി പ്രതിഷേധ സമരങ്ങളെ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല. ഗതാഗത മന്ത്രി ഈ ഉത്തരവ് പിൻവലിക്കാൻ ഇടപെടണം. ഈ വ്യവസായത്തെ ലാഭകരമാക്കാനെന്ന പേരിൽ നടത്തുന്ന നടപടികൾ കെഎസ്ആർടിസിയെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി എംഡിയെ നിലയ്ക്കുനിർത്തണം: കെ.പി. രാജേന്ദ്രൻ
02:11 AM Jun 23, 2018 | Deepika.com