പറവൂർ: വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ ആലുവ മുൻ റൂറൽ എസ്പി എ.വി. ജോർജിനെ പ്രതിചേർക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ കേസ് ഡയറി ഹാജരാക്കാൻ വടക്കൻ പറവൂർ ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി-മൂന്ന് നിർദേശിച്ചു.
കേസ് പരിഗണിക്കവേ സംഭവവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കേസ് ഡയറി ഹൈക്കോടതിയിലാണെന്നും ഇത് ഹാജരാക്കാനായി കൂടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. തുടർന്നു കേസ് ഈ മാസം 26നു പരിഗണിക്കാനായി മാറ്റി. കേസിൽ നിയമവിരുദ്ധ അറസ്റ്റ് എന്ന വകുപ്പ് ചേർത്തിട്ടില്ല, മുൻ ആലുവ റൂറൽ എസ്പിയെ പ്രതിചേർത്തിട്ടില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി എസ്ഡിപിഐ നോർത്ത് പറവൂർ മണ്ഡലം പ്രസിഡന്റ് എം. ഫൈസൽ സമർപ്പിച്ച ഹർജിയിലാണ് നടപടി.
വരാപ്പുഴ കസ്റ്റഡി മരണം: കേസ് ഡയറി ഹാജരാക്കാൻ നിർദേശം
02:00 AM Jun 23, 2018 | Deepika.com