കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ), ദക്ഷിണേന്ത്യൻ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ ഏകദിന ഉപമേഖലാ സമ്മേളനം സംഘടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ മുൻ പ്രസിഡന്റ് ജി രാമസ്വാമി ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യൻ കൗണ്‍സിൽ ചെയർമാൻ അടുസുമില്ലി വെങ്കിടേശ്വര റാവു അധ്യക്ഷത വഹിച്ചു.
മേഴ്സ് ഹോട്ടലിൽ നടന്ന സമ്മേളനത്തിൽ എറണാകുളം ശാഖ ചെയർമാൻ പി.ടി ജോയ്, കേന്ദ്ര കമ്മിറ്റി അംഗം ബാബു ഏബ്രഹാം കളളിവയലിൽ , ദക്ഷിണേന്ത്യൻ കൗണ്‍സിൽ സെക്രട്ടറി ചിന്ന മസ്ത്താൻ തലകയല, ദക്ഷിണേന്ത്യൻ കൗണ്‍സിൽ വൈസ് ചെയർമാൻ ജോമോൻ കെ. ജോർജ്, ശാഖാ സെക്രട്ടറി പി.ആർ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. തുടർന്ന് ചാർട്ടേഡ് അക്കൗണ്ടന്റുമാരായ ചിന്നസാമി ഗണേശൻ, രോഹിണി അഗർവാൾ, പി.എം വീരമണി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നായി 300ഓളം ചാർട്ടേർഡ് അക്കൗണ്ടന്റുമാർ സമ്മേളനത്തിൽ പങ്കെടുത്തു.
ഐസിഎഐ ദക്ഷിണേന്ത്യൻ കൗണ്‍സിൽ ഉപമേഖലാ സമ്മേളനം നടത്തി
02:00 AM Jun 23, 2018 | Deepika.com