മൂവാറ്റുപുഴ: ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന തല പ്രവർത്തന വർഷം ഉദ്ഘാടനം നാളെ നടക്കും. രാവിലെ 9.30ന് കോട്ടയം രൂപതയിലെ ഉഴവൂർ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ദിവ്യബലിയോടെ ആരംഭിക്കും.
സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കോട്ടയം രൂപത വികാരി ജനറാൾ മോണ്‍. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഡയറക്ടർ ഫാ. ജോബി പുച്ചുകണ്ടത്തിൽ, സംസ്ഥാന സെക്രട്ടറി ഷിനോ മോളത്ത്, ഓർഗനൈസർ ഫ്രാൻസിസ് കൊല്ലറേട്ട്, ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപറന്പിൽ എന്നിവർ പ്രസംഗിക്കും. സംസ്ഥാനത്തെ വിവിധ രൂപതകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുക്കും.
മിഷൻലീഗ് സംസ്ഥാനതല പ്രവർത്തനവർഷ ഉദ്ഘാടനം
02:00 AM Jun 23, 2018 | Deepika.com