തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ ടി.പി. ശ്രീനിവാസന്റെ അനുഭവങ്ങൾ പുതുതലമുറയ്ക്ക് വെളിച്ചമാകുമെന്നു മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ മുൻ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസൻ രചിച്ച എഡ്യൂക്കേഷൻ ഓഫ് ആൻ അംബാസിഡർ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം മസ്കറ്റ് ഹോട്ടലിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു നയതന്ത്ര വിദഗ്ധനായ ടി.പി.ശ്രീനിവാസൻ വിദ്യാഭ്യാസ വിചക്ഷണനായപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് എഡ്യൂക്കേഷൻ ഓഫ് ആൻ അംബാസിഡർ എന്ന ഗ്രന്ഥത്തിലുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മുൻ മുഖ്യന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ശ്രീചിത്തിര തിരുനാൾ റെസിഡൻഷ്യൽ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ എസ്.പുഷ്പവല്ലി സ്വാഗതം ആശംസിച്ചു. ഗ്രന്ഥകർത്താവ് ടി.പി. ശ്രീനിവാസൻ പുസ്തകം പരിചയപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ പുസ്തകം ഏറ്റുവാങ്ങി. കെ.പി.ആർ. നായർ നന്ദി പറഞ്ഞു. ടി.സതീഷ് കുമാർ പങ്കെടുത്തു.
ടി.പി.ശ്രീനിവാസന്റെ അനുഭവങ്ങൾ പുതുതലമുറയ്ക്കു വെളിച്ചമാകും: മാർ ക്ലീമിസ് ബാവ
01:46 AM Jun 23, 2018 | Deepika.com