കട്ടപ്പന: കപ്പൂച്ചിൻ വൈദികരുടെ നേതൃത്വത്തിൽ ഏകം ദന്പതിദർശന ധ്യാനം വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമുതൽ ഞായറാഴ്ച വൈകുന്നേരം നാലുവരെയാണു ധ്യാനം.
കട്ടപ്പന അസീസി റിന്യൂവൽ സെന്ററിൽ 27ന് ആരംഭിച്ച് 29ന് സമാപിക്കും. മറ്റു ധ്യാനകേന്ദ്രങ്ങളും തീയതിയും: പാല മുണ്ടുപാലം സെന്റ് തോമസ് ചർച്ച് - ജൂലൈ ആറ്, ഏഴ്, എട്ട്. ഭരണങ്ങാനം അസിസി ധ്യാനകേന്ദ്രം - ആറ്, ഏഴ്, എട്ട്. ആലുവ കപ്പൂച്ചിൻ പ്രൊവിൻഷ്യലേറ്റ് പാക്സ് ധ്യാനകേന്ദ്രം - 13,14,15. തൃശൂർ ചിയ്യാരം ഗലീലി ധ്യാനകേന്ദ്രം-20,21,22. 25 ദന്പതികൾക്കു മാത്രം താമസ സൗകര്യം. ഏതു മതസ്ഥർക്കും ധ്യാനത്തിൽ പങ്കെടുക്കാം. ഫാ. പീറ്റർ പഞ്ഞിക്കാരൻ, ഫാ. വർഗീസ് വാഴയിൽ, ഫാ.ഡേവിസ് എ. തോട്ടാപ്പിള്ളി തുടങ്ങിയവർ നയിക്കും. ദന്പതികൾക്കു മുറിസൗകര്യം ലഭ്യമാണ്. ഫോൺ: 9400389729, 9995238683, 9072700372, 9072011772.
ദന്പതിദർശന ധ്യാനം
01:46 AM Jun 23, 2018 | Deepika.com