നെയ്യാറ്റിൻകര റവന്യു ഡിവിഷൻ: ഹർജിയിൽ നിലപാട് തേടി
01:14 AM Jun 23, 2018 | Deepika.com
കൊച്ചി: നെയ്യാറ്റിൻകര റവന്യു ഡിവിഷൻ വേണമെന്നാവശ്യപ്പെട്ടു പി. ഗോപിനാഥൻ നായരും ആർ. സുന്ദരേശൻ നായരും നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. നെയ്യാറ്റിൻകര കേന്ദ്രമായി പുതിയ ജില്ല വേണമെന്നാവശ്യപ്പെട്ട് പ്രവർത്തിക്കുന്ന സമിതിയുടെ ഭാരവാഹികളാണ് ഹർജിക്കാർ. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളെ കൂട്ടിച്ചേർത്ത് നെടുമങ്ങാട് റവന്യു ഡിവിഷൻ ഉണ്ടാക്കാനാണു സർക്കാർ ശ്രമം നടത്തുന്നതെന്നും ഹർജിയിൽ പറയുന്നു.