എറണാകുളം ജില്ല
കൊച്ചി: കനത്ത മഴയെത്തുടർന്ന് എറണാകുളം ജില്ലയിൽ നഴ്സറി മുതൽ ഹയർസെക്കൻഡറിവരെയുള്ള എല്ലാ സ്കൂളുകൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ ബോർഡുകൾക്കു കീഴിൽ വരുന്ന സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. കോളജുകൾക്കും പ്രഫഷണൽ കോളജുകൾക്കും അവധി ഇല്ല. അവധിക്കു പകരം വിദ്യാഭ്യാസ ഉപഡയറക്ടർ നിർദേശിക്കുന്ന ശനിയാഴ്ച സ്കൂളുകൾക്കു പ്രവൃത്തിദിനം ആയിരിക്കുമെന്നും കളക്ടർ അറിയിച്ചു.
ആലപ്പുഴയിൽ മൂന്നു താലൂക്കുകളിൽ
ആലപ്പുഴ: ശക്തമായ മഴയും കടൽക്ഷോഭവും മൂലം ചേർത്തല, അന്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചു.
സ്കൂളുകൾക്ക് അവധി
03:13 AM Jun 22, 2018 | Deepika.com