തിരുവനന്തപുരം: കഴിഞ്ഞ രണ്ടു വർഷത്തെ വിദ്യാർഥികളുടെ കണക്കുകൾ പുറത്തു വന്നപ്പോൾ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ചേരുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വർധന. അൺ എയ്ഡഡ് സ്കൂളുകളിൽ മുൻ വർഷങ്ങളിലേക്കാൾ കുട്ടികളുടെ എണ്ണത്തിൽ എട്ടു ശതമാനം കുറവ് .
ആറാം പ്രവൃത്തി ദിനത്തെ കണക്കെടുപ്പിൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ കഴിഞ്ഞ വർഷത്തെക്കാൾ 10,100 വിദ്യാർഥികൾ കൂടി. വർധിച്ച കുട്ടികളിൽ 5000 ത്തോളം പേർ മലപ്പുറം ജില്ലയിൽ നിന്നാണ്. വർധനയിൽ തൊട്ടടുത്ത് കോഴിക്കോട് ജില്ലയാണ്. സർക്കാർ സ്കൂളുകളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ 6.3 ശതമാനം കുട്ടികളുടെ വർധനയാണു രേഖപ്പെടുത്തിയത്.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം കൂടി
02:57 AM Jun 22, 2018 | Deepika.com