തിരുവനന്തപുരം: കുടിവെള്ളത്തിന്റെ നിരക്കിൽ മാറ്റം വരുത്തില്ലെന്നു മന്ത്രി മാത്യു ടി.തോമസ് നിയമസഭയിൽ അറിയിച്ചു. 2018ലെ കേരള ജലസേചനവും ജലസംരക്ഷണവും (ഭേദഗതി) ബില്ലിൽ നിയമസഭയിൽ നടന്ന ചർച്ചയ്ക്കു മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തും.
തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 210 കോടി രൂപ ചെലവഴിച്ച് നെയ്യാർഡാമിൽ നിന്നും ശുദ്ധജലം എത്തിക്കുന്ന പുതിയ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ജലാശയങ്ങൾ മലിനപ്പെടുത്തിയാൽ ശിക്ഷ
തിരുവനന്തപുരം: ജലാശയങ്ങൾ മലിനമാക്കുന്നതിന് കൂടുതൽ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന 2018ലെ കേരള ജലസേചനവും ജലസംരക്ഷണവും (ഭേദഗതി) ബിൽ ഇന്നലെ നിയമസഭ പാസാക്കി. 2003ലെ കേരള ജലസേചനവും ജലസംരക്ഷണവും നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലാണിത്.
കുറ്റകൃത്യത്തിന്റെ തോതനുസരിച്ച് മൂന്നു വർഷം വരെ തടവോ രണ്ടു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.
കുടിവെള്ളം: നിരക്കു വർധിപ്പിക്കില്ലെന്നു മന്ത്രി
02:57 AM Jun 22, 2018 | Deepika.com