തിരുവനന്തപുരം: കോടതികളിൽ ഇലക്ട്രോണിക് കോർട്ട് ഫീ സ്റ്റാന്പ് കൊണ്ടുവരുന്നതു പരിഗണനയിലാണെന്നു മന്ത്രി എ.കെ.ബാലൻ . നിയമസഭയിൽ 2018ലെ കേരള ഹൈക്കോടതി ഭേദഗതി ബില്ലിൽ നടന്ന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതിയിൽ കംപ്യൂട്ടർവത്കരണം പൂർത്തിയാക്കും. കേരളത്തിലെ ലീഗൽ സർവീസ് ഏറ്റവും നന്നായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. 62 താലൂക്കുകളിലും 14 ജില്ലകളിലും അഥോ റിറ്റികൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി ബാലൻ പറഞ്ഞു.
ഇ-കോർട്ട് ഫീ സ്റ്റാന്പ് പരിഗണനയിൽ
02:49 AM Jun 22, 2018 | Deepika.com