തിരുവനന്തപുരം: കള്ളക്കടത്തായി എത്തുന്ന വിയറ്റ്നാം കുരുമുളക് കേരളത്തിലെ കുരുമുളകിന്റെ വിലയിടിക്കുന്നതായി മന്ത്രി വി.എസ് സുനിൽകുമാർ. നിയമസഭാ മീഡിയറൂമിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേപ്പാളിലേക്കാവശ്യമായ കുരുമുളക് കോൽക്കൊത്ത തുറമുഖത്തിലാണ് ഇറക്കുന്നത്. അവിടന്ന് കള്ളക്കടത്തായി കേരളത്തിലെത്തിക്കുകയാണ് ചെയ്യുന്നത്. ആർസിഇപി കരാറോടെ ചുങ്കമില്ലാതെ കാർഷിക ഉത്പന്ന ഇറക്കുമതി തുടങ്ങുന്നത് കാർഷിക മേഖലയുടെ നട്ടെല്ലൊടിക്കും. പാൽ, സമുദ്രോത്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതിയും ഇതോടെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കള്ളക്കടത്ത് കുരുമുളക് വിലയിടിക്കുന്നു: മന്ത്രി
02:49 AM Jun 22, 2018 | Deepika.com