സമകാലീന നൃത്ത ശില്പശാല നാളെ
02:49 AM Jun 22, 2018 | Deepika.com
കൊച്ചി: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആട്ടക്കളരി സെന്റർ ഫോർ മൂവ്മെന്റ് ആർട്സ് സൗജന്യ സമകാലീന നൃത്ത ശില്പശാല നടത്തുന്നു. കടവന്ത്ര ഗിരിനഗറിലുള്ള ദി ഫ്ളോർ ഡാൻസ് അക്കാദമിയിൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് ശില്പശാല. നൃത്തത്തിൽ അഭിരുചിയുള്ള 12-ാം ക്ലാസോ തത്തുല്യ യോഗ്യതയുള്ളവർക്കോ ഓഡിഷനിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ www.attakka lari.org എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം.