തളിപ്പറമ്പ്: പട്ടാപ്പകല്‍ പഴയങ്ങാടി ടൗണിലെ അല്‍ ഫത്തീബി ജ്വല്ലറിയില്‍നിന്ന് 3.7 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും രണ്ടുലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസില്‍ പുതിയങ്ങാടി സ്വദേശിയായ യുവാവിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ അജ്ഞാതകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. പുതിയങ്ങാടി, പഴയങ്ങാടി, മാട്ടൂല്‍ ഭാഗങ്ങളിലെ ആയിരത്തിലധികം ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍നിന്നാണു പ്രത്യേക അന്വേഷണ സംഘത്തിനു ചില സൂചനകള്‍ ലഭിച്ചത്. മാട്ടൂല്‍ സ്വദേശിയ്ക്കു പഴയങ്ങാടിയില്നിന്നു പോയ ഒരു ഫോണ്‍വിളിയാണ് അന്വേഷണസംഘത്തിനു നിര്‍ണായക സൂചന ലഭിക്കാൻ സഹായിച്ചത്.
ഇതുവരെ ഇരുപതിലേറെ പേരെ ചോദ്യംചെയ്തു. പഴയങ്ങാടിയിലെ ഒരു കടക്കാരനെയും പുതിയങ്ങാടിയിലെ ഒരു യുവാവിനെയും അന്വേഷണ സംഘം രണ്ടു ദിവസം മാറിമാറി ചോദ്യം ചെയ്തതില്‍നിന്നാണു നിർണായക സൂചന ലഭിച്ചത്.
ജ്വല്ലറി കവർച്ച: പുതിയങ്ങാടി സ്വദേശി കസ്റ്റഡിയിൽ
02:49 AM Jun 22, 2018 | Deepika.com