തിരുവനന്തപുരം : സമൂഹത്തിൽ സേവനതത്പരരായി വളരാൻ യുവാക്കൾക്ക് കഴിയണമെന്നു കേരള കോണ്‍ഗ്രസ് -എം ചെയർമാൻ കെ.എം. മാണി. 48-ാമത് യൂത്ത് ഫ്രണ്ട് -എം ജന്മദിനാഘോഷ സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ 48 നിർധന വിദ്യാർഥികൾക്ക് കുടയും സ്കൂൾ ബാഗും കെ.എം. മാണി വിതരണം ചെയ്തു. പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
രാജ്യസഭാംഗമായി തെരഞ്ഞെടുത്ത പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി എംപിക്ക് സംസ്ഥാന കമ്മിറ്റി സ്വീകരണം നൽകി.
യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, എൻ. ജയരാജ് എംഎൽഎ, തോമസ് ഉണ്ണിയാടൻ, ബെന്നി കക്കാട്, ഉഷാലയം ശിവരാജൻ, എം. മോനിച്ചൻ, എമേഴ്സണ്‍ മേച്ചേരിൽ, സി.ആർ. സുനു, രാകേഷ് ഇടപ്പുര, സാജൻ തൊടുക, സതീശൻ മേച്ചരി, റോണി മാത്യു, ജെയ്സണ്‍ ജോസഫ്, ജൂണി കുതിരവട്ടം, ജയിംസ് വെട്ടിയാർ, ജോർഡിൻ കിഴക്കേതലയ്ക്കൽ, സതീഷ് എറമങ്ങാട്ട്, ബിജു കുന്നേപറന്പൻ, എബി തോമസ്, ഷാജി പുളിമൂടൻ, ഡി. ശാന്തകുമാർ, കെ.കെ. നാസർഖാൻ, ജിൽസ് പെരിയപുറം, വർഗീസ് തരകൻ, സജിത് കോട്ടവിള, ജോബി വാതപ്പള്ളി, അജിത് മുതിരമല, സിറിയക് ചാഴിക്കാടൻ, ജോളി മടുക്കക്കുഴി, ജോയ്സി കാപ്പൻ, സെബാസ്റ്റ്യൻ ജോസഫ്, രാജൻ കുളങ്ങര, അഖിൽ ബാബു, തോമസ് പാറയ്ക്കൽ, ജോസി പി. തോമസ്, വർഗീസ് പാങ്ങോടൻ, സിജി കട്ടക്കയം, ടിജി ചെറുതോട്ടിൽ, ഷിജോ തടത്തിൽ, വിജോ ജോസ്, ഷിബു ലൂക്കോസ്, ബിജു ഡിക്രൂസ് എന്നിവർ പ്രസംഗിച്ചു.
സേവനതത്പരരായി വളരാൻ യുവാക്കൾക്ക് കഴിയണമെന്നു : കെ.എം. മാണി
02:35 AM Jun 22, 2018 | Deepika.com