വിഴിഞ്ഞം കമ്മീഷൻ പരിഗണനാ വിഷയങ്ങളിൽ ഭേദഗതി വരുത്തും: പിണറായി വിജയൻ
02:19 AM Jun 22, 2018 | Deepika.com
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട ജസ്റ്റിസ് പി.എൻ രാമചന്ദ്രൻ നായർ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ ഭേദഗതി വരുത്തുമെന്ന് എം. വിൻസന്റിനെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കമ്മീഷൻ ആവശ്യപ്പെട്ടതനുസരിച്ചാണിത്. സ്വാമി ഗംഗേശാനന്ദ കേസിന്റെ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഫാക്ച്വൽ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് സൂക്ഷ്മപരിശോധന നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.