കോട്ടയം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം വിപുലമായ പരിപാടികളോടെ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 26ന് എറണാകുളത്തു നടക്കും. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 11.30ന് സെന്റ് തെരേസാസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും.
ഹൈബി ഈഡൻ എംഎൽഎയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ബിഷപ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ, ജസ്റ്റീസ് പി.കെ. ഷംസുദീൻ, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ചാർളി പോൾ, പ്രസാദ് കുരുവിള, യോഹന്നാൻ ആന്റണി, രാജു വലിയാറ, ജോസ് ചെന്പിശേരി, തോമസുകുട്ടി മണക്കുന്നേൽ, ഫാ.പോൾ കാരാച്ചിറ, ഫാ. സെബാസ്റ്റ്യൻ വട്ടപ്പറന്പിൽ, സിസ്റ്റർ നീലിമ സിഎസ്എസ്ടി, രാജൻ ഉറുന്പിൽ, ബനഡിക്ട് ക്രിസോസ്റ്റോം, തങ്കച്ചൻ വെളിയിൽ, തങ്കച്ചൻ കൊല്ലക്കൊന്പിൽ, ഷിബു കാച്ചപ്പള്ളി, ആന്റണി ജേക്കബ്, വൈ. രാജു എന്നിവർ പ്രസംഗിക്കും.
ലഹരിവിരുദ്ധ സമ്മേളനങ്ങൾ, സെമിനാറുകൾ, കോർണർ യോഗങ്ങൾ, തൊഴിൽ മേഖലകളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുമുള്ള സന്ദേശ- പ്രതിജ്ഞാ പരിപാടികൾ, ലഘുലേഖകൾ, ഹ്രസ്വചിത്ര പ്രദർശനം എന്നിവയിലൂടെ സമിതിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പരിപാടികൾക്കു നേതൃത്വം നൽകും.
അന്താരാഷ്ട്ര ലഹരിവിരുദ്ധദിന ഉദ്ഘാടനം എറണാകുളത്ത്
02:19 AM Jun 22, 2018 | Deepika.com