തിരുവനന്തപുരം: സംസ്ഥാനത്തു പൊതു വിദ്യാഭ്യാസ വകുപ്പില്‍ ദീര്‍ഘകാലമായി തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ ഓഡിറ്റ് നടത്തി ആറു മാസത്തിനകം തീര്‍പ്പാക്കാന്‍ ഫയല്‍ ഓഡിറ്റ് നടത്തുന്നു. എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ നിയമന അംഗീകാരം ഉള്‍പ്പെടെ ഒരു വര്‍ഷത്തിലധികമായി തീര്‍പ്പാകാതെ കിടക്കുന്ന മുഴുവന്‍ ഫയലുകളും ആറ് മാസത്തിനകം ഓഡിറ്റ് നടത്തിക്കാനാണ് ഫയല്‍ ഓഡിറ്റ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചു.
ഫയല്‍ ഓഡിറ്റ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 26ന് രാവിലെ 10 ന് ഡിപിഐ ഓഫീസ് ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. എഇഒ, ഡിഇഒ, ഡിഡിഇ ഓഫീസ് തലങ്ങളില്‍ ആദ്യപാദവര്ഷ ഫയല്‍ ഓഡിറ്റ് ജൂലൈ രണ്ടു മുതല്‍ 21വരെ നടക്കും.
വിദ്യാഭ്യാസ വകുപ്പില്‍ ഫയലുകള്‍ ഓഡിറ്റ്
02:19 AM Jun 22, 2018 | Deepika.com