ഹരിപ്പാട്: കാർ രണ്ട് ബൈക്കുകളിൽ ഇടിച്ച് ബൈക്ക് യാത്രികരായ നാലു പേർക്കു പരിക്ക്. രക്ഷാപ്രവർത്തനത്തിനു നിയമസഭ സ്പീക്കറും. ബൈക്ക് യാത്രക്കാരായ ചേപ്പാട് കുഴിക്കാല വടക്കതിൽ ലിതിൻ (24), പത്തനംതിട്ട നൂറമ്മാവ് അന്പലപ്പറന്പിൽ മഞ്ജു (18), കറുകച്ചാൽ വള്ളക്കാലിൽ റിൻസി (19), തോട്ടപ്പള്ളി കൊച്ചുപറന്പിൽ വിഷ്ണു (21) എന്നിവർക്കാണു പരിക്കേറ്റത്.
ദേശീയപാതയിൽ കരുവാറ്റ കന്നുകാലിപ്പാലം പെട്രോൾ പന്പിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. പെട്രോൾ പന്പിലേക്കു തിരിഞ്ഞ ബൈക്കിൽ തമിഴ്നാട്ടിലേക്കു പോയ കാർ ഇടിച്ചു. തുടർന്നു നിയന്ത്രണം വിട്ട കാർ എതിരേ വന്ന ബൈക്കിലും ഇടിച്ചു.
അപകടം സംഭവിച്ചപ്പോൾ അതുവഴി എത്തിയ നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണനാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. പരിക്കേറ്റവരെ അദ്ദേഹത്തിന്റെ ഒൗദ്യോഗിക വാഹനത്തിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തേക്കു പോകുകയായിരുന്ന അദ്ദേഹം പിന്നീടു സ്വകാര്യ വാഹനത്തിലാണു യാത്ര തുടർന്നത്.
കാർ ബൈക്കുകളിൽ ഇടിച്ചു നാലുപേർക്കു പരിക്ക്
02:10 AM Jun 22, 2018 | Deepika.com