തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിച്ച സ്പെഷൽ ഒളിംപിക്സ് സംഘടിപ്പിച്ചതിന് 50 ലക്ഷം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവരും ഭിന്നശേഷിക്കാരുമായ 15,000-ത്തോളം കുട്ടികളെ പങ്കെടുപ്പിച്ചു നടത്തിയ സ്പെഷൽ ഒളിംപിക്സിനുള്ള തുക അനുവദിക്കാനാണു തീരുമാനം.
സെപ്ഷൽ ഒളിംപിക്സ് ഭാരത് കേരളയുടെ നേതൃത്വത്തിൽ സംസ്ഥാന നീതി വകുപ്പ്, നാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് സ്പെഷൽ ഒളിംപിക്സ് സംഘടിപ്പിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് ഒളിംപ്ിക്സ് സംഘടിപ്പിച്ചതിനുള്ള ലിംക ബുക്ക് ഓഫ് വേൾഡ് റിക്കാർഡും നേടിയി
രുന്നു.
സ്പെഷൽ ഒളിംപിക്സിന്50 ലക്ഷം രൂപ അനുവദിച്ചു
02:26 AM Jun 21, 2018 | Deepika.com