കബഡിതാരം രാജിമോൾക്കു സർക്കാർ ജോലി
02:26 AM Jun 21, 2018 | Deepika.com
തിരുവനന്തപുരം: മുൻ ദേശീയ കബഡി കായികതാരം പി.കെ. രാജിമോൾക്ക് കേരള സ്പോർട്സ് കൗണ്‍സിലിൽ ക്ലർക്ക് തസ്തികയിൽ സ്ഥിരം നിയമനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്തെ തേയില തോട്ടം തൊഴിലാളികൾക്കു വേതന കുടിശിക നൽകുന്നതിന് കണ്ടിജൻസി ഫണ്ടിൽ നിന്ന് 2.79 കോടി രൂപ അഡ്വാൻസ് സ്വീകരിക്കാൻ ലേബർ കമ്മീഷണർക്ക് അനുമതി നൽകി.