തിരുവന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് അപകട മരണം സംഭവിച്ചാൽ തുടർപഠനത്തിനായി 50,000 രൂപ ട്രഷറി നിക്ഷേപമായി നൽകുന്ന പദ്ധതി ആരംഭിച്ചതായി മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്കായുള്ള സൗജന്യ അപകട ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. കെ.സി.ജോസഫിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
രക്ഷിതാവ് മരിച്ചാൽ കുട്ടിയുടെ തുടർ പഠനത്തിന് നിക്ഷേപദ്ധതി തുടങ്ങി: മന്ത്രി
02:13 AM Jun 21, 2018 | Deepika.com