ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് ചട്ടം ഈയാഴ്ചതയാറാകും: മന്ത്രി ശൈലജ
02:13 AM Jun 21, 2018 | Deepika.com
തിരുവന്തപുരം:സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് ബില്ലിന്റെ ചട്ടം ഈയാഴ്ച തയാറാകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇത് നിലവിൽ വരുന്നതോടെ സ്വകാര്യ ആശുത്രികൾ ചികിത്സാ നിരക്കുകൾ പ്രദർശിപ്പിക്കേണ്ടി വരും. ആശുപത്രികൾ രജിസ്ട്രേഷൻ സംവിധാനത്തിൽ വരുന്നതോടെ അനാരോഗ്യപ്രവണതകൾ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു. കെ. ദാസൻ, സി. കൃഷ്ണൻ, യു.ആർ.പ്രദീപ്, പി. ഉണ്ണി എന്നിവരാണ് ചോദ്യം ഉന്നയിച്ചത്.