കൊച്ചി: സാമൂഹ്യപ്രവർത്തനങ്ങളിലെ മികവിനു കേരള സോഷ്യൽ സർവീസ് ഫോറം (കെഎസ്എസ്എഫ്) ഏർപ്പെടുത്തിയ ബനഡിക്ട് മാർ ഗ്രിഗോറിയോസ് പുരസ്കാരം എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയ്ക്കു ലഭിച്ചു. കോട്ടയം ആമോസ് സെന്റിൽ സംഘടിപ്പിച്ച വാർഷിക ജനറൽബോഡി യോഗത്തിൽ കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡവലപ്മെന്റ് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസിൽനിന്നു സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളിയും ടീം അംഗങ്ങളും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
സാമൂഹ്യപ്രവർത്തന വിഭാഗങ്ങളുടെ പ്രവർത്തന റിപ്പോർട്ടുകൾ വിലയിരുത്തി നൽകുന്ന ഈ പുരസ്കാരം നേരത്തെയും സഹൃദയയ്ക്കു ലഭിച്ചിട്ടുണ്ട്. കോട്ടയം ആർച്ച്ബിഷപ് മാർ മാത്യൂ മൂലക്കാട്ട്, കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജോർജ് വെട്ടിക്കാട്ടിൽ, കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി, കോട്ടയം അതിരൂപത വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കേരള സോഷ്യൽ സർവീസ് ഫോറം മുൻ ഡയറക്ടർ ഫാ. റൊമാൻസ് ആന്റണി, കാരിത്താസ് ഇന്ത്യ പരിസ്ഥിതി വിഭാഗം മേധാവി ഡോ. വി.ആർ ഹരിദാസ്, കെഎസ്എസ്എഫ് ടീം ലീഡർ ജോബി മാത്യു എന്നിവരും വിവിധ രൂപതാ, സാമൂഹ്യ പ്രവർത്തനവിഭാഗങ്ങളുടെ ഡയറക്ടർമാരും പ്രസംഗിച്ചു.
സഹൃദയയ്ക്കു കെഎസ്എസ്എഫ് പുരസ്കാരം
01:56 AM Jun 21, 2018 | Deepika.com