തിരുവനന്തപുരം: സംസ്ഥാനത്തെ ആർക്കിടെക്ചർ പ്രവേ ശനപരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ മലപ്പുറം പള്ളിക്കുളങ്ങര പി. അരവിന്ദ് ഒന്നും കോഴിക്കോട് മെഡിക്കൽ കോളജ് ക്വാർട്ടേഴ്സിൽ ശങ്കർ രാജേഷ് രണ്ടും റാങ്ക് നേടി.
പട്ടികവർഗ വിഭാഗത്തിൽ ഇടുക്കി കോരുത്തോട് കൊട്ടാരത്തിൽ കെ.എസ്.അമൃത ഒന്നും വയനാട് പയ്യന്പള്ളി മുള്ളൻതറയിൽ മിഥുൻ സി മുകുന്ദൻ രണ്ടും റാങ്ക് നേടി. ഫാർമസി പ്രവേശന പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ കോട്ടയം കഞ്ഞിക്കുഴി ഗവ. ക്വാർട്ടേഴ്സിൽ സാന്ദ്ര ഒന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ചാലക്കുഴി റോഡിൽ ആദർശ് ആദിത്യ രണ്ടും റാങ്ക് നേടി. പട്ടികവർഗ വിഭാഗത്തിൽ കാസർഗോഡ് കൊയ്യേക്കൽ വീട്ടിൽ കെ. ശ്രുതി ഒന്നും തിരുവനന്തപുരം അരുവിക്കര അഭിരാമത്തിൽ കെ.എ.അഭിരാമി രണ്ടും റാങ്ക് നേടി. പിആർ ചേംബറിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഫലപ്രഖ്യാപനം നടത്തിയത്.
ആർക്കിടെക്ചർ: പട്ടികവർഗ വിഭാഗത്തിൽ അമൃത
01:37 AM Jun 21, 2018 | Deepika.com