കൊച്ചി: ടാക്സി നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു കേരള ഓണ്‍ലൈൻ ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജാക്സണ് വർഗീസ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
2014 ഒക്ടോബർ 17നാണ് ടാക്സി യാത്രാനിരക്ക് ഏറ്റവും ഒടുവിൽ പുതുക്കിയത്. ഇതിനുശേഷം പെട്രോളിനും ഡീസലിനുമൊക്കെ പലതവണ വില വർധിച്ചിട്ടും ടാക്സി നിരക്ക് വർധിപ്പിക്കാൻ സർക്കാർ തയാറായില്ലെന്നു ഹർജിയിൽ പറയുന്നു. മോട്ടോർ വാഹന നിയമപ്രകാരം ടാക്സി-ഓട്ടോറിക്ഷാ നിരക്ക് സർക്കാരാണ് നിശ്ചയിക്കേണ്ടത്.
ടാക്സി നിരക്ക് വർധന: വിശദീകരണം തേടി
01:26 AM Jun 21, 2018 | Deepika.com