തിരുവനന്തപുരം: മെഡിക്കൽ റാങ്ക് പട്ടികയിൽ ആദ്യ 1000 ത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഇടം നേടിയത് മലപ്പുറം ജില്ലയിൽ നിന്ന്- 170 പേർ. തൊട്ടുപിന്നിൽ കോഴിക്കോടാണ്.
142 വിദ്യാർഥികൾ കോഴിക്കോട്ടു നിന്നു പട്ടികയിൽ സ്ഥാനം നേടി. തിരുവനന്തപുരം-101, കൊല്ലം-87, പത്തനംതിട്ട-17, ആലപ്പുഴ-50, കോട്ടയം-76, ഇടുക്കി-19, എറണാകുളം-99, തൃശൂർ-72, പാലക്കാട്-52, വയനാട്-16, കണ്ണൂർ-69, കാസർകോട്-15 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നും ആദ്യ ആയിരത്തിൽ ഇടം നേടിയത്. ആദ്യ നൂറു റാങ്കിൽ 51 പെണ്‍കുട്ടികളും 49 ആണ്‍കുട്ടികളും ഇടംപിടിച്ചു.
ആദ്യ ആയിരത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ മലപ്പുറത്തുനിന്ന്
01:26 AM Jun 21, 2018 | Deepika.com