തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എംബിബിഎസ് ഫീസുമായി ബന്ധപ്പെട്ടു നിലവിലുള്ള കേസിൽ കോടതി വിധിക്കായി സർക്കാർ കാത്തിരിക്കുകയാണെന്നു മന്ത്രി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു. വി.ഡി. സതീശന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
എംബിബിഎസ് വിദ്യാർഥികൾക്കായി 25 ലക്ഷം രൂപയുടെ വായ്പാപദ്ധതി വേണമെന്ന ആവശ്യം സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിൽ വീണ്ടും ഉന്നയിക്കും. നേരത്തെ ഇക്കാര്യം സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. പക്ഷേ നടപ്പായില്ലെന്നും മന്ത്രി പറഞ്ഞു.
സ്വാശ്രയ മെഡി. ഫീസ്: കോടതിവിധിക്കായി കാത്തിരിക്കുകയാണെന്നു മന്ത്രി ശൈലജ
01:26 AM Jun 21, 2018 | Deepika.com