തിരുവനന്തപുരം: 45 ഗവ.പോളിടെക്നിക്കുകളിലേക്കും ആറ് എയ്ഡഡ് പോളിടെക്നിക്കുകളിലേക്കും സ്വാശ്രയ പോളിടെക്നിക്കുകളിലേക്കുമുള്ള ഓണ്‍ലൈന്‍ അഡ്മിഷന് ഇന്ന് അവസാനിക്കും.
എന്നാല്‍, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനുശേഷം പ്രിന്റൗട്ട് എടുത്ത് ഏതെങ്കിലും ഗവണ്മെന്റ്/എയ്ഡഡ് പോളിടെക്നിക്കുകളില്‍ 22 വരെ സമര്‍പ്പിക്കാം. ട്രയല്‍ അലോട്ട്മെന്റ് 25ന് പ്രസിദ്ധീകരിക്കും. 28 വരെ പരാതികള്‍ സമര്‍പ്പിക്കാനും ഓപ്ഷന് മാറ്റിക്കൊടുക്കാനും അവസരമുണ്ട്. ജൂലൈ അഞ്ചിനു മുന്‍പ് അലോട്ട്മെന്റ് കിട്ടിയവര്‍ പ്രവേശനം നേടണം.
പോളിടെക്നിക്: ഓണ്‍ലൈന്‍ അഡ്മിഷന് ഇന്ന് തീരും
01:26 AM Jun 21, 2018 | Deepika.com