ലോവര്‍ ക്യാമ്പില്‍ തമിഴ്‌നാട് വൈദ്യുതി ഉത്പാദനം തുടങ്ങി

02:06 AM Jun 20, 2018 | Deepika.com
കു​​​മ​​​ളി: ത​​​മി​​​ഴ്‌​​​നാ​​​ടി​​​ന്‍റെ ലോ​​​വ​​​ര്‍ ക്യാ​​​മ്പ് വൈ​​​ദ്യു​​​തി​​​നി​​​ല​​​യ​​​ത്തി​​​ല്‍ ഉ​​​ത്പാ​​​ദ​​​നം തു​​​ട​​​ങ്ങി. വേ​​​ന​​​ലി​​​ല്‍ മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ര്‍ അ​​​ണ​​​ക്കെ​​​ട്ടി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് താ​​​ഴ്ന്ന​​​തി​​​നെ​​ത്തു​​ട​​​ര്‍ന്ന് വൈ​​ദ്യു​​തി ഉ​​​ത്പാ​​​ദ​​​നം നി​​​ര്‍ത്തി​​​വ​​​ച്ചി​​​രി​​​ക്കുയാ​​​യി​​​രു​​​ന്നു. 126 വാ​​​ട്ടാ​​​ണ് ഉ​​​ത്പാ​​​ദ​​​നം.

സെ​​​ക്ക​​​ന്‍ഡി​​​ല്‍ 1,400 ഘ​​​ന​​​യ​​​ടി വെ​​​ള്ളം ഇ​​​തു​​​വ​​​ഴി ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലേ​​​ക്ക് ഒ​​​ഴു​​​ക്കു​​​ന്നു​​​ണ്ട്. കൃ​​​ഷി​​​ക്കും കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നു​​​മാ​​​യി 300 ഘ​​​ന​​​യ​​​ടി വെ​​​ള്ളം ഒ​​​ഴു​​​ക്കു​​​മെ​​​ന്ന് ത​​​മി​​​ഴ്‌​​​നാ​​​ട് ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഒ. ​​​പ​​​നീ​​​ര്‍സെ​​​ല്‍വം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കു​​​മ​​​ളി​​​യി​​​ല്‍ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

ലോ​​​വ​​​ര്‍ ക്യാ​​​മ്പി​​​ലെ വൈ​​​ദ്യു​​​ത ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​നു​​​ ശേ​​​ഷ​​​മു​​​ള്ള വെ​​​ള്ള​​​മു​​​പ​​​യോ​​​ഗി​​​ച്ച് ര​​​ണ്ടു ചെ​​​റി​​​യ വൈ​​​ദ്യു​​​ത നി​​​ല​​​യ​​​ങ്ങ​​​ളി​​​ലും വൈ​​​ദ്യു​​​തോ​​​ത്പാ​​​ദ​​​ന​​​മു​​​ണ്ട്. 127.1 അ​​​ടി​​​യാ​​​ണ് മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ര്‍ അ​​​ണ​​​ക്കെ​​​ട്ടി​​​ലെ ഇ​​​ന്ന​​​ല​​​ത്തെ ജ​​​ല​​​നി​​​ര​​​പ്പ്. അ​​​ണ​​​ക്കെ​​​ട്ട് പ്ര​​​ദേ​​​ശ​​​ത്ത് 34.4 ഉം തേ​​​ക്ക​​​ടി​​​യി​​​ല്‍ 8.6 ഉം മി​​​ല്ലിമീ​​​റ്റ​​​ർ മ​​​ഴ​​​പെ​​​യ്തു.