കൊച്ചി: യൂബർ ടാക്സി കന്പനിയുടെ തൊഴിലാളിവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലയിലെ യൂബർ ഓണ്‍ ലൈൻ ടാക്സി ഡ്രൈവർമാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. കെഎസ്എംടി (ടിയുസിഐ), എസ്ഇഡിയു (എഐടിയുസി), ഒഡിയു എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ള കോ-ഓർഡിനേഷൻ കമ്മിറ്റിയാണു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഓണ്‍ലൈൻ ടാക്സി കന്പനികളെ സർക്കാർ നിയന്ത്രണത്തിലാക്കുക, അടിസ്ഥാന യാത്രാനിരക്ക് മൂന്ന് കിലോമീറ്ററിന് 150 രൂപയും തുടർന്നുള്ള കിലോമീറ്റർ നിരക്ക് 15 രൂപയുമാക്കുക, രാത്രി പത്ത് മുതൽ 50 ശതമാനം അധിക ഫെയർ ചാർജ് നൽകുക, വെയിറ്റിംഗ് ചാർജ് മിനിറ്റിന് അഞ്ചു രൂപയാക്കുക, കോ-ഓർഡിനേഷൻ കമ്മിറ്റി പ്രതിനിധികളും ഉൾപ്പെട്ട ഹൈപവർ കമ്മിറ്റി രൂപീകരിക്കുക തുടങ്ങിയവയാണു സമരക്കാരുടെ ആവശ്യങ്ങൾ.
എറണാകുളത്തു യൂബർ ടാക്സി പണിമുടക്ക് തുടങ്ങി
01:57 AM Jun 20, 2018 | Deepika.com