ചു​മ​ട്ടുതൊ​ഴി​ലാ​ളി നി​യ​മപ​രി​ധി​യി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ വ​രി​ല്ല

01:57 AM Jun 20, 2018 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള ചു​​​മ​​​ട്ടു​​തൊ​​​ഴി​​​ലാ​​​ളി നി​​​യ​​​മ​​​ത്തി​​​ൽ​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ധി​​​യി​​​ൽ മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ജാ​​​ഗ്ര​​​ത​​​യോ​​​ടെ കൈ​​​കാ​​​ര്യം ചെ​​​യ്യേ​​​ണ്ട ഇ​​​വ​​​യു​​​ടെ ക​​​യ​​​റ്റി​​​യി​​​റ​​​ക്ക് ചു​​​മ​​​ട്ടു​​തൊ​​​ഴി​​​ലാ​​​ളി നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രി​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി.​

സി​​​ഐ​​​ടി​​​യു അം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​തി​​​ർ​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ പാ​​​യ്ക്ക​​​റ്റു​​​ക​​​ളു​​​ടെ ക​​​യ​​​റ്റി​​​യി​​​റ​​​ക്ക് ത​​​ട​​​സ​​​പ്പെ​​​ട്ടെ​​​ന്നും പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം വേ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​റ​​​ണാ​​​കു​​​ളം ച​​​ക്ക​​​ര​​​പ്പ​​​റ​​​ന്പി​​​ലെ സ​​​ഫ സി​​​സ്റ്റം ആ​​​ൻ​​​ഡ് സൊ​​​ല്യൂ​​​ഷ​​​ൻ​​​സ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.
ഹ​​​ർ​​​ജി​​​ക്കാ​​​ർ​​​ക്ക് പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം അ​​​നു​​​വ​​​ദി​​​ക്കാ​​​നും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.