തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുതിയതായി ആരംഭിച്ച പ്രവാസി ചിട്ടിയിൽ ഓണ്‍ലൈൻ സംവിധാനം ഉപയോഗിക്കാൻ കഴിയാത്ത പ്രവാസികൾക്കുവേണ്ടി ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നു പ്രവാസി സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശേരി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം ധനമന്ത്രി തോമസ് ഐസക്കിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസിയുടെ മൃതദേഹം സ്വന്തം രാജ്യത്ത് എത്തിക്കുന്നതിനായി ഉപയോഗിക്കുന്ന പെട്ടിയുടെ ഉൾപ്പെടെ തൂക്കം കണക്കാക്കി പണം ഈടാക്കുന്നതിനെതിരേ കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും അനുകൂലമായ വിധിയുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അഷ്റഫ് പറഞ്ഞു.
പ്രവാസി ചിട്ടി: ഓണ്‍ലൈൻ പങ്കാളിത്തമില്ലാത്തവർക്കു ബദൽ സംവിധാനം വേണമെന്ന്
01:57 AM Jun 20, 2018 | Deepika.com