എൻജിനിയറിംഗ്, മെഡിക്കൽ റാങ്ക് ലിസ്റ്റ് നാളെ
02:27 AM Jun 19, 2018 | Deepika.com
തിരുവനന്തപുരം: കേരള എൻജിനിയറിംഗ്, ഫാർമസി, മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകൾ നാളെ 12 നു തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലുള്ള പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ എന്നിവർ ചേർന്ന് പ്രസിദ്ധപ്പെടുത്തും. റാങ്ക് വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ ലഭ്യമാണ്. www.cee. kerala.gov.in