തിരുവനന്തപുരം: സംസ്ഥാനത്തു കഴിഞ്ഞ വർഷമുണ്ടായ കൃഷി നാശത്തിൽ ദുരന്തം അനുഭവിച്ച കർഷകർക്ക് ഇനിയും നഷ്ടപരിഹാരം ലഭ്യമാകാത്ത സർക്കാർ നടപടിക്കെതിരേയുള്ള ദീപിക മുഖപ്രസംഗം നിയമസഭയിലും. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ടു ശൂന്യവേളയിലെ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയ സർക്കാർനടപടിയിൽ പ്രതിഷേധിച്ചുള്ള വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ദീപിക മുഖപ്രസംഗം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
കഴിഞ്ഞ വർഷത്തെ കൃഷി നാശത്തിന്റെ നഷ്ടപരിഹാരം ഇനിയും വിതരണം ചെയ്യാത്ത സർക്കാർ നടപടി ദീപികയുടെ മുഖപ്രസംഗത്തിലുണ്ടെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.
ദീപിക മുഖപ്രസംഗം നിയമസഭയിൽ
02:02 AM Jun 19, 2018 | Deepika.com