ഉസ്മാനു ജാമ്യം
02:02 AM Jun 19, 2018 | Deepika.com
കൊച്ചി: എടത്തലയിൽ പോലീസ് മർദനത്തിന് ഇരയായ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനു ജാമ്യം. പോലീസിനെ ഉസ്മാൻ മർദിച്ചെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡോ. കൗസർ എടപ്പഗത്ത് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാൾ ഉറപ്പിൻമേലുമാണു ജാമ്യം.