നീനുവിന്റെ ചികിത്സാ രേഖകളെടുക്കാൻ കോടതിയുടെ അനുമതി
01:52 AM Jun 19, 2018 | Deepika.com
കോട്ടയം: കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ ചികിത്സാ രേഖകൾ വീട്ടിൽ നിന്നെടുക്കാൻ കോടതിയുടെ അനുമതി. നീനുവും അമ്മ രഹ്നയും മാനസിക ന്യൂനതയ്ക്കു ചികിത്സതേടിയതിന്റെ തെളിവുകൾ വീട്ടിലുണ്ടെന്നും എടുക്കാൻ അനുവദിക്കണമെന്നും കേസിലെ അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോ ജോൺ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നാളെ പുനലൂരിലെ വീട്ടിൽ നിന്നു രേഖകൾ എടുക്കാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഏറ്റുമാനൂർ ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഇന്നത്തേക്കു മാറ്റി.