തൃശൂർ: സംസ്ഥാനത്തെ എല്ലാ വാർഡുകളിലും ഈ മാസവും അടുത്ത മാസവുമായി കർഷക സഭ ചേരുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ.
ഓരോ വാർഡിലേയും കൃഷികാര്യങ്ങൾ ചർച്ച ചെയ്യാനും കർമപദ്ധതി ആവിഷ്കരിക്കാനുമാണ് വാർഡ് സഭ കർഷകസഭയാക്കുന്നത്. എല്ലാ കൃഷിഭവനുകളിലും ഞാറ്റുവേല ചന്തയും ബ്ലോക്കുകളിൽ അഗ്രോ സർവീസ് സെന്ററും തുടങ്ങും. - സാംസ്കാരിക പ്രസ്ഥാനമായ ’കാഴ്ച തൃശൂർ’ സംഘടിപ്പിച്ച ഞാറ്റുവേല മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഓണത്തിനു പച്ചക്കറി സമൃദ്ധമായി വിളയിക്കാൻ രണ്ടു കോടി പച്ചക്കറി തൈകളും ഒരു കോടി പച്ചക്കറി വിത്ത് പാക്കറ്റുകളും വിതരണം ചെയ്തുവരികയാണ്. ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവച്ചവർക്കു പുരസ്കാരങ്ങൾ സമ്മാനിച്ചു. 42 ലക്ഷം വിത്തു പാക്കറ്റുകൾ വിദ്യാർഥികൾക്കു നൽകും
എല്ലാ വാർഡിലും കർഷകസഭ: മന്ത്രി
01:34 AM Jun 19, 2018 | Deepika.com