തിരുവനന്തപുരം: കോഴിക്കോട് താമരശേരിക്കു സമീപമുണ്ടായ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടു തെരച്ചിൽ നടത്തുന്നതിന് ഡൽഹിയിൽ നിന്നു ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ (ജിപിആർ) കൊണ്ടുവരുന്നതിന് സർക്കാർ തീരുമാനിച്ചു. ശബ്ദ വീചികൾ മണ്ണിനുള്ളിൽ പുറപ്പെടുവിച്ച് ആഴത്തിലുള്ള ചിത്രങ്ങൾ സൃഷ്ടിച്ച് പരിശോധന നടത്താൻ ഈ സംവിധാനം സഹായിക്കും.
ഡൽഹിയിലെ പർസാൻ ജിയോഫിസിക്സ് എന്ന സ്വകാര്യ കമ്പനി സൗജന്യമായി ഈ പ്രവൃത്തി ചെയ്യാൻ സന്നദ്ധത അറിയിച്ചതിനെത്തുടർന്നാണ് സർക്കാരിന്റെ തീരുമാനം. കോഴിക്കോട് ജില്ലയിലെ വോളന്റിയർ ടീം എന്ന സന്നദ്ധ സംഘടനയുടെ കൂടി സഹകരണത്തോടെയായിരിക്കും ഇവരുടെ പ്രവർത്തനം.
ഉരുൾപൊട്ടൽ: തെരച്ചിലിനു ജിപിആർ റഡാർ
02:38 AM Jun 18, 2018 | Deepika.com