കൊച്ചി: സ്ത്രീകളുടെ ആരോഗ്യ പരിരക്ഷ, രോഗചികിത്സ. പരിചരണം എന്നീ മേഖലകളിൽ മികച്ച സേവനലഭ്യത ഉറപ്പു വരുത്തണമെന്ന് മുംബൈ ജിഎസ്ടി എക്സൈസ് കമ്മീഷണർ ഡോ. കെ.എൻ രാഘവൻ. ഗൈനക്കോളജി എൻഡോസ്കോപി വിദഗ്ധരുടെ ഏഴാമത് അന്താരാഷ്ട്ര സമ്മേളനം ഗോകുലം കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. മാത്യു സീടോഫ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഗ്രേസി തോമസ്, ഡോ. പ്രകാശ് ത്രിവേദി, ഡോ.കുര്യൻ ജോസഫ്, ഡോ. ജോർജ് പോൾ, ഡോ. പി.ജി പോൾ എന്നിവർ പ്രസംഗിച്ചു. ആദ്യ ദിവസം നിരവധി ശസ്ത്രക്രിയകൾ വേദിയിൽ തത്സമയം സംപ്രേഷണം ചെയ്തു.
ഗൈനക്കോളജി എൻഡോസ്കോപി വിദഗ്ധരുടെ സമ്മേളനത്തിനു തുടക്കം
02:15 AM Jun 18, 2018 | Deepika.com