തിരുവനന്തപുരം: മാലി ദ്വീപിൽ ഇന്ത്യക്കാർക്ക് തൊഴിൽ പെർമിറ്റ് പുതുക്കി നൽകാതിരിക്കുകയും പുതിയ തൊഴിൽ വീസ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതിനെത്തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.
മാലിയിലെ വിദ്യാഭ്യാസ, ആരോഗ്യ, വിനോദസഞ്ചാര മേഖലകളിൽ മുപ്പതിനായിരത്തോളം ഇന്ത്യക്കാർ ജോലിചെയ്യുന്നുണ്ട്. ഇതിൽ വലിയൊരു പങ്കും കേരളീയരാണ്.
സാധാരണ ഗതിയിൽ ഒരാഴ്ചയ്ക്കകം പെർമിറ്റുകൾ പുതുക്കിനൽകാറുള്ളതാണ്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് രമേശ് ചെന്നിത്തല സുഷമാ സ്വരാജിനോട് കത്തിൽ അഭ്യർഥിച്ചു.
മാലി വീസ പ്രതിസന്ധി പരിഹരിക്കണം: ചെന്നിത്തല
02:09 AM Jun 18, 2018 | Deepika.com