ലീലാ മേനോന്റെ പേരിൽ അവാർഡ്
02:09 AM Jun 18, 2018 | Deepika.com
കൊച്ചി: ലീലാസ് ഫ്രണ്ട് എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലീലാമേനോൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കടവന്ത്ര ചെറുപറന്പത്ത് റോഡ് കലിഗ അപ്പാട്ട്മെന്റിലെ 11 -ാം നന്പർ വീട്ടിൽ കൂട്ടായ്മയിലെ അംഗങ്ങളായ ഡോ. സി.ജെ. ജോണ്‍, മാലിനി മോനോൻ, ബീനാ സെബാസ്റ്റ്യൻ, പ്രേമ മന്മഥൻ, ഡോ. ചിത്രതാര, കെ.എസ്. സുധി, സരസ്വതി തുടങ്ങിയവർ പങ്കെടുത്തു. ലീലാ മേനോന്റെ പേരിൽ ഓരോ വർഷവും മികച്ച വനിതാ പത്രപ്രവർത്തകയ്ക്ക് അവാർഡ് നൽകാൻ തീരുമാനിച്ചു. പ്രസ് ക്ലബിന്റെ സംയുക്താഭിമുഖ്യത്തിൽ ലീലാ മേനോന്റെ ചരമ ദിനമായ ജൂണ്‍ മൂന്നിന് അവാർഡ് വിതരണം ചെയ്യും.