മറയൂരിൽ 90 ടണ്‍ ചന്ദനം ലേലംചെയ്യും
02:09 AM Jun 18, 2018 | Deepika.com
മറയൂർ: മറയൂർ ചന്ദന ലേലം ജൂലൈ നാല്, അഞ്ച് തീയതികളിൽ നടത്തും. ഏറ്റവും മുന്തിയ ഇനമായ വിലായത് ബുദ്ധ (ക്ലാസ് 1), ക്ലാസ് 2 (ചൈന ബുദ്ധ്), ക്ലാസ് 3 (പാഞ്ചം), ക്ലാസ് 13 (ബാഗ്രിദാദ് , ഗാദ് ബാട്ല) ഉൾപ്പെടെ പതിനഞ്ച് വിഭാഗത്തിലുള്ള ചന്ദനത്തടികളാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അരലക്ഷംരൂപ അടച്ചാൽ ലേലത്തിൽ പങ്കെടുക്കാം.