അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു
01:55 AM Jun 18, 2018 | Deepika.com
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഊരിൽ വീണ്ടും നവജാതശിശു മരിച്ചു. പാലൂർ ഊരിലെ രാധയുടെ ഒരുദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് കോയമ്പത്തൂർ ഗവണ്മെന്റ് ആശുപത്രിയിലാണ് ഇന്നലെ മരിച്ചത്.