കായംകുളം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മ മരിച്ചു. മകനെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃക്കുന്നപ്പുഴ കുറവൻ പുരക്കൽ തങ്കച്ചന്റെ ഭാര്യ റജില (48) ആണ് മരിച്ചത്.മകൻ ധനേഷിനെ ഗുരുതര പരിക്കുകളൊടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു .ഇന്നലെ വൈകുന്നേരം 6.30 നു ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങരയിലാണ് അപകടം. വലിയഴീക്കലിലുള്ള വിവാഹ വീട്ടിൽ പോയ ശേഷം മകൻ ധനേഷിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു റജില. കൊറ്റുകുളങ്ങരക്കു സമീപമെത്തിയപ്പോൾ ഇവർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തലയടിച്ചു വീണ റജിലയെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
മകൻ ധനേഷിനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട എതിർ ദിശയിലെ ബൈക്കിലുണ്ടായിരുന്ന കായംകുളം സ്വദേശി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ബൈക്കുകൾ കൂട്ടിയിടിച്ച് അമ്മ മരിച്ചു; മകന് ഗുരുതര പരിക്ക്
01:55 AM Jun 18, 2018 | Deepika.com