കൊച്ചി: ടൊറണ്ടോ ഇന്റർനാഷണൽ സൗത്ത് ഏഷ്യൻ ഫിലിം അവാർഡുകൾ (ടിസ്ഫ) പ്രഖ്യാപിച്ചു. മികച്ച നടനായി ഫഹദ് ഫാസിലിനെയും നടിയായി നിമിഷ സജയനെയും തെരഞ്ഞെടുത്തു. "തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലെ അഭിനയമാണ് ഇരുവരെയും പുരസ്കാരത്തിന് അർഹരാക്കിയത്. മികച്ച ചിത്രവും ഇതുതന്നെ. ഈ ചിത്രം സംവിധാനം ചെയ്ത ദിലീഷ് പോത്തനാണ് മികച്ച സംവിധായകൻ.
ജയസൂര്യയാണ് ജനപ്രിയതാരം. അവാർഡ്ദാന ചടങ്ങ് ഒക്ടോബറിൽ ടൊറണ്ടോയിൽ നടക്കുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. മലയാളത്തിൽ 15ഉം തമിഴിൽ ഒന്‍പതും വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ നൽകും. ഓണ്‍ലൈൻ വോട്ടെടുപ്പിലൂടെയാണ് അവാർഡുകൾ നിർണയിച്ചതെന്നും ഭാരവാഹികൾ അറിയിച്ചു.
ടിസ്ഫ അവാർഡ്: ഫഹദ് ഫാസിൽ മികച്ച നടൻ, നിമിഷ നടി
01:44 AM Jun 17, 2018 | Deepika.com