യുവതിയെ കാണാതായ സംഭവം: രണ്ടു യുവതികളടക്കം മൂന്നുപേർ പ്രതികൾ

01:44 AM Jun 17, 2018 | Deepika.com
ചേ​ർ​ത്ത​ല: ദു​രൂ​ഹസാ​ഹ​ച​ര്യ​ത്തി​ൽ യു​വ​തി​യെ കാ​ണാ​താ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് പു​തി​യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കാ​ണാ​താ​യ ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി ബി​ന്ദു പ​ത്മ​നാ​ഭ​ന്‍റെ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന വ​സ്തു​ക്ക​ൾ വ്യാ​ജ മു​ക്ത്യാ​ർ ഉ​പ​യോ​ഗി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​നു വി​വി​ധ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണു പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് പു​തി​യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പു​തി​യ കേ​സി​ൽ പ​ള്ളി​പ്പു​റം സ്വ​ദേ​ശി, എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി​നി, ഇ​പ്പോ​ൾ കു​റു​പ്പം​കു​ള​ങ്ങ​ര​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന യു​വ​തി എ​ന്നി​വ​രാ​ണു പ്ര​തി​ക​ൾ.

വ്യാ​ജ മു​ക്ത്യാ​റി​ൽ ഒ​പ്പി​ട്ട സാ​ക്ഷി​ക​ളും സ​ബ് ര​ജി​സ്ട്രാ​റും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​തി​ക​ളാ​കു​മെ​ന്നാ​ണു വി​വ​രം. ഇ​തോ​ടൊ​പ്പം വ​സ്തുവി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​റ്റു ചി​ല​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കും. എ​ന്നാ​ൽ, ബി​ന്ദു​വി​നെ ക​ണ്ടെ​ത്താ​നോ ഇ​വ​ർ ജീ​വ​നോ​ടെ ഉ​ണ്ടോ​യെ​ന്ന് അ​റി​യാ​നോ പോ​ലീ​സി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

വ്യാ​ജ മു​ക്ത്യാ​ർ ച​മ​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഇ​നി​യും അ​റ​സ്റ്റ് ചെ​യ്തു തെ​ളി​വെ​ടു​പ്പി​നോ വി​ശ​ദ​മാ​യ ചോ​ദ്യംചെ​യ്യ​ലി​നോ പോ​ലീ​സ് ത​യാ​റാ​വാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് ആ​ക്ഷേ​പം. മു​ക്ത്യാ​ർ വ്യാ​ജ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടും, അ​തി​ൽ ഒ​പ്പി​ട്ട സ്ത്രീ ​കു​റ്റ​സ​മ്മ​ത​മൊ​ഴി ന​ൽ​കി​യി​ട്ടും അ​റ​സ്റ്റ് നീ​ട്ടു​ന്ന​തു പ്ര​തി​ക്കു ര​ക്ഷ​പ്പെ​ടാ​ൻ അ​വ​സ​രമൊരുക്കുന്ന​തി​നാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. കേ​സ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റു​മെ​ന്നും സൂ​ച​ന​യു​ണ്ട്.